കെ.എസ്.ആർ.ടി.സി യെ മൂന്ന് മേഖലകളാക്കി തിരിക്കും; സിംഗിള്‍ ഡ്യൂട്ടി ഒക്ടോബറിൽ, ശമ്പള കുടിശിക വിതരണം ആരംഭിച്ചു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കെ.എസ്.ആർ.ടി.സി  യെ മൂന്ന് മേഖലകളാക്കി തിരിക്കും; സിംഗിള്‍ ഡ്യൂട്ടി ഒക്ടോബറിൽ, ശമ്പള കുടിശിക വിതരണം ആരംഭിച്ചു

കെഎസ്‌ആര്‍ടിസിയെ മൂന്ന് മേഖലകളാക്കി തിരിക്കുമെന്ന് മന്ത്രി ആൻ്റെണി രാജു. ഓരോ മേഖലയ്ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉണ്ടായിരിക്കും. ഓണത്തിന് മുമ്പ് ശമ്പളം നല്‍കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി ഒക്ടോബര്‍ ഒന്നുമുതല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കും.

കെ.എസ്.ആർ.ടി.സിയില്‍ രണ്ടുമാസത്തെ ശമ്പള കുടിശ്ശിക ചൊവ്വാഴ്‌ച നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. ഗതാഗത മന്ത്രിയും, തൊഴില്‍ മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.എസ്.ആർ.ടി.സിയിലെ ജൂലൈ മാസത്തെ ശമ്പളവിതരണം തിങ്കളാഴ്‌ച ആരംഭിച്ചിട്ടുണ്ട്‌.

0Shares