
കാസർകോട്: കെ.എസ്.ആർ.ടി.സി. ഹെഡ് ക്വാട്ടേഴ്സ് ഓഫീസ് കാസർകോട്ട് നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ജില്ലാ ആസ്ഥാനത്താണ് കെ.എസ്.ആർ.ടി.സി.യുടെ ഹെഡ് ക്വോട്ടേഴ്സ് ഇപ്പോൾസ്ഥിതിചെയ്യുന്നത്.

ഇൻ്റർസ് സ്റ്റേറ്റ് ടെർമിനൽ കൂടിയാണിത്. ഉദ്യോഗസ്ഥന്മാർക്കും വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാനങ്ങളെആശ്രയിക്കുന്ന യാത്രക്കാർക്കും സൗകര്യപ്രദമാണ് ഇപ്പോഴത്തെ ഹെഡ് ക്വാട്ടേഴ്‌സെന്നും എം.എൽ.എ പറയുന്നു.

എന്നാൽ ഇപ്പോൾ കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് വളരെ അകലെയുള്ള ചെമ്മട്ടംവയലിലെ സബ് ഡിപ്പോയിലേക്ക് ഹെഡ് ക്വോട്ടേർസ് മാറ്റാനുള്ള നീക്കത്തിൻ്റെ പിന്നിലുള്ള ഉദ്ദേശം ദുരൂഹമാണ്. യുക്തി സഹജമല്ലാത്ത നിലപാടിൽ നിന്ന് അധികൃതർ പിൻമാറിയില്ലെങ്കിൽ ശക്തമായ ജന പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എൻ. എ. നെല്ലിക്കുന്ന് മുന്നറിയിപ്പ് നൽകി. വിഷയവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിക്കും കെ.എസ്.ആർ.ടി.സി. എം. ഡി.ക്കും അദ്ദേഹം നിവേദനം നൽകുകയും ചെയ്തു.
