ഇന്ത്യയാണ് എനിക്കെല്ലാം’; കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാൻ അക്ഷയ് കുമാര്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing ഇന്ത്യയാണ് എനിക്കെല്ലാം’; കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാൻ അക്ഷയ് കുമാര്‍

കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാര്‍. തനിക്ക് ഇന്ത്യയാണ് എല്ലാം എന്നും പാസ്‌പോര്‍ട്ട് മാറ്റാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു എന്നും കാര്യമറിയാതെയാണ് ആളുകള്‍ തൻ്റെ കനേഡിയന്‍ പൗരത്വത്തെ വിമര്‍ശിക്കുന്നത് എന്നും ആജ് തകിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

”ഇന്ത്യയാണ് എനിക്കെല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെനിന്നായിരുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തില്‍ ലഭിച്ചത് തിരികെനല്‍കാന്‍ കഴിയുന്നത് ഭാഗ്യമാണ്. ഒന്നുമറിയാതെ ആളുകള്‍ പറയുന്നത് വിഷമമുണ്ടാക്കും. 90കളില്‍ തുടരെ 15 സിനിമകള്‍ പരാജയപ്പെട്ടതോടെയാണ് കനേഡിയന്‍ പൗരത്വമെടുത്തത്.

ഞാന്‍ വിചാരിച്ചു. എൻ്റെ സിനിമകള്‍ ശരിയാകുന്നില്ല. എനിക്ക് ജോലി ചെയ്യണം. കാനഡയിലെ സുഹൃത്ത് അങ്ങോട്ട് വിളിച്ചു. ഞാന്‍ പൗരത്വ അപേക്ഷ നല്‍കി അത് ലഭിച്ചു. രണ്ട് സിനിമ റിലീസിനു ബാക്കിവച്ചാണ് ഞാന്‍ കാനഡയിലേക്ക് പോയത്. അത് സൂപ്പര്‍ ഹിറ്റുകളായി. അങ്ങനെ വീണ്ടും അഭിനയം ആരംഭിച്ചു. പാസ്‌പോര്‍ട്ടിനെപ്പറ്റി മറന്നുപോയി. ഒരിക്കലും പാസ്‌പോര്‍ട്ട് മാറ്റേണ്ടിവരുമെന്ന് കരുതിയിട്ടില്ല. പക്ഷേ, ഇപ്പോള്‍ കനേഡിയന്‍ പാസ്‌പോര്‍ട്ട് മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.”- അക്ഷയ് കുമാര്‍ പറഞ്ഞു.

0Shares