
കാസർകോട്: ജില്ലയിലെ നിർധന രോഗികൾക്ക് സാന്ത്വനത്തിൻ്റെ കൈത്താങ്ങായി കാസർകോട് സി.എച്ച് സെൻ്റെർ തളങ്കര കെ.എസ് അബ്ദുള്ള ആശുപത്രിയുമായി സഹകരിച്ച് കെ.എസ് അബ്ദുള്ള മെമ്മോറിയൽ സി.എച്ച് സെൻ്റെർ ഹെൽത്ത് കെയർ സ്‌കീമിന് തുടക്കമായി. തളങ്കര കെ.എസ് അബ്ദുള്ള ആശുപത്രിയിൽ നടന്ന കാര്യപരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമദലി ഉദ്ഘാടനം ചെയ്‌തു.

കാസർകോട്, മഞ്ചേശ്വരം, ഉദുമ നിയോജക മണ്ഡലങ്ങളിലെ നിർധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി വാർഡ് അടിസ്ഥാനത്തിൽ പാവപ്പെട്ട രോഗികളെ കണ്ടെത്തി അവർക്ക് ഹെൽത്ത് കാർഡ് നൽകും. പദ്ധതിയുടെ ഹെൽത്ത് കാർഡ് വിതരണ ഉദ്ഘാടനം സി.എച്ച് സെൻ്റെർ ചെയർമാൻ അബ്ദുൾ ലത്തീഫ് ഉപ്പളഗേറ്റ് നിർവ്വഹിച്ചു.

യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ്. ചെയർമാൻ യഹ്‌യ തളങ്കര ഓഫീസ് ഉദ്ഘാടനം ചെയ്‌തു. ആശുപത്രി ചെയർമാൻ കെ.എസ് അൻവർ സാദത്ത് പദ്ധതി വിശദീകരണം നടത്തി. വർക്കിംഗ് ചെയർമാൻ അബ്ദുൾ കരീം സിറ്റിഗോൾഡ് അധ്യക്ഷനായി. ജനറൽ കൺവീനർ മാഹിൻ കേളോട്ട് സ്വാഗതം പറഞ്ഞു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ സി.എച്ച് സെൻ്റെർ ട്രഷറർ എൻ.എ അബൂബക്കർ ഹാജി മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.ഇ.എ ബക്കർ, കെ.അബ്ദുല്ലകുഞ്ഞി ചെർക്കള യൂത്ത് ലീഗ് സംസ്ഥാന വൈസ്. പ്രസിഡണ്ട് അഷ്റഫ് എടനീർ ഡോ. ഫസൽ റഹ്മാൻ

ഡോ.മൻജുനാഥ് കാമത്ത്, അസീസ് മരിക്കെ, കല്ലട്ര അബ്ദുൾ ഖാദർ, ടി.എം ഇഖ്ബാൽ, എ.കെ ആരിഫ്, സഹീർ ആസിഫ്, അൻവർ ചേരങ്കൈ, ഖാളി മുഹമ്മദ് ഹാജി, ഷാഫി പാറക്കെട്ട്, ഡോ.മുഹമ്മദ് ഫയാസ്, മുംതാസ് സമീറ, സാഹിന സലീം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
