
കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ധാരണയിലെത്തിയതായി സൂചന. അഞ്ച് വർഷം ഭാരവാഹികളായവരെ പുനസംഘടനയിൽ പരിഗണിക്കേണ്ടതില്ലെന്നാണ് നേനതൃത്വത്തിലെ ധാരണ. നിലവിൽ ജനപ്രതിനിധികളായ നേതാക്കളെയും കെ.പി.സി.സി ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കും.

ഡി.സി.സി പുനസംഘടനയ്ക്ക് പിന്നാലെ പാർട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുടർച്ചയായി പി.എസ്.പ്രശാന്തും കെ.പി.അനിൽ കുമാറും കോൺഗ്രസ് വിട്ടു പോയ സാഹചര്യത്തിൽ വളരെ കരുതലോടെയാണ് കോൺഗ്രസ് നേതൃത്വം കെ.പി.സി.സി പുനസംഘടനയിലേക്ക് നീങ്ങുന്നത്.
