കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ്റെ പി.എ ബി.ജെ.പിയിൽ; എൻ.ഡി.എ സ്ഥാനാർത്ഥിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു

You are currently viewing കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ്റെ പി.എ ബി.ജെ.പിയിൽ; എൻ.ഡി.എ സ്ഥാനാർത്ഥിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ്റെ പി.എ വി.കെ മനോജ് ബി.ജെ.പിയിൽ ചേര്‍ന്നു. ബി.ജെ.പി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥിൽ നിന്ന് വി.കെ മനോജ് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ഇന്നത്തെ കോണ്‍ഗ്രസിന് പ്രത്യയ ശാസ്ത്രമില്ലെന്നും ഇൻഡ്യ മുന്നണിയിലെ പാര്‍ട്ടികളുടെ ഐഡിയോളജി പങ്കുവെച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുഴുവന്‍ കുടുംബ വാഴ്‌ചയാണെന്നും വി.കെ മനോജ് പറഞ്ഞു. വിവരമുള്ള ഒരാളും ഇനി അധികകാലം കോണ്‍ഗ്രസിൽ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി സെക്രട്ടറിയുമായിരുന്ന രഘുനാഥ് കഴിഞ്ഞ ഡിസംബറിലാണ് ബി.ജെ.പിയിൽ ചേർന്നത്. ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ് കോൺഗ്രസ് നേതൃത്വത്തിൻ്റെ ഭാഗത്തു നിന്ന് അവഗണന നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിട്ടത്.

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ്റെ അടുത്ത അനുയായി ആയിരുന്ന രഘുനാഥ് അഞ്ച് പതിറ്റാണ്ടുനീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബി.ജെ.പിയിലേക്ക് പോയത്. അര നൂറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന താൻ മനം മടുത്താണ് പാർട്ടി വിടുന്നത്.

നേതൃത്വം ഒറ്റപ്പെടുത്തുകയാണ്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർഥിയായത്. കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ കെ.സുധാകരനെ കൊണ്ട് പ്രയോജനവുമില്ല. ധർമടത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസിൽ പോലും പങ്കെടുപ്പിച്ചില്ല എന്നാണ് പാർട്ടി വിടുമ്പോൾ രഘുനാഥ് പറഞ്ഞത്.

0Shares