
കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ പ്രകോപന പരാമർശങ്ങളുമായി കെ. പി അനിൽ കുമാർ. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്നും അനിൽ കുമാർ പറഞ്ഞു.

കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ. പി അനിൽകുമാർ കഴിഞ്ഞ സെപ്റ്റംബറിലാണ് സി.പി.എമ്മിൽ ചേർന്നത്. ഇടുക്കി എൻജിനിയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന വിഷയത്തിലുള്ള സുധാകരൻ്റെ പ്രതികരണത്തിനെതിരെ വ്യാപക വിമർശനമാണ് സി.പി.എം നേതാക്കൾ ഉയർത്തുന്നത്.
സുധാകരൻ്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയും രംഗത്ത് വന്നിട്ടുണ്ട്. കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിക്കുകയുണ്ടായിരുന്നു.
