കോഴിക്കോട് ജുവലറിയില്‍ നിന്നും തോക്ക് ചൂണ്ടി നാല്‍പ്പത് പവനില്‍ അധികം സ്വര്‍ണം കവര്‍ന്നു

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് ജുവലറിയില്‍ നിന്നും തോക്ക് ചൂണ്ടി നാല്‍പ്പത് പവനില്‍ അധികം സ്വര്‍ണം കവര്‍ന്നു

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടിക്കവര്‍ച്ച. ജുവലറിയില്‍ നിന്ന് തോക്കുചൂണ്ടി നാല്‍പ്പത് പവനില്‍ അധികം സ്വര്‍ണം കവര്‍ന്നു. മോഷണ സംഘത്തില്‍പ്പെട്ട ഒരാളെ പോലീസ് പിടികൂടി. സംഘത്തിലെ മൂന്നുപേര്‍ രക്ഷപ്പെട്ടു.

കവര്‍ച്ച നടത്തിയത് ഇതര സംസ്ഥാനക്കാരാണ് എന്നാണ് സംശയം. രാത്രി ഏഴര മണിയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ജീവനക്കാര്‍ക്ക് നേരെ തോക്കു ചൂണ്ടി സ്വര്‍ണം കവരുകയായിരുന്നു. ഒരുതവണ വെടിയുതിര്‍ത്ത സംഘവുമായി ജീവനക്കാര്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടു. ഒരാളെ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares