കോവിഡ് വാക്സിൻ എന്നത് ജീവൻ രക്ഷിക്കുന്ന മരുന്നാണ്, തളിക്കുന്ന വാഗ്ദാനമല്ല: വിമര്‍ശനവുമായി കമല്‍ ഹാസന്‍

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡ് വാക്സിൻ എന്നത് ജീവൻ രക്ഷിക്കുന്ന മരുന്നാണ്, തളിക്കുന്ന വാഗ്ദാനമല്ല: വിമര്‍ശനവുമായി കമല്‍ ഹാസന്‍

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കൊണ്ട് ബി.ജെ.പി ഇന്നലെ നൽകിയ “സൗജന്യ വാക്സിൻ” വാഗ്ദാനത്തിന്‍റെ പേരിൽ ഭരണകക്ഷിയായ ബി.ജെ.പിയെയും അതിന്‍റെ തമിഴ്‌നാട് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയെയും വിമർശിച്ച് നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ.

തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെയും സമാനമായ വാഗ്ദാനം നൽകിയതിന് തൊട്ടുപിന്നാലെയാണ് വിമർശനം. നിലവിലില്ലാത്ത വാക്‌സിന്‍റെ പേരിൽ നടത്തുന്ന ദുഷിച്ച വാഗ്ദാനമാണിതെന്നും വാക്സിൻ എന്നത് ജീവൻ രക്ഷിക്കുന്ന മരുന്നാണ്, തളിക്കുന്ന വാഗ്ദാനമല്ല എന്നും കമൽഹാസൻ പറഞ്ഞു. “ജനങ്ങളുടെ ദാരിദ്ര്യത്തെ വെച്ച് കളിക്കാൻ നിങ്ങൾ ശീലിച്ചിരിക്കുന്നു.

അവരുടെ ജീവിതം വെച്ച് കളിക്കാൻ നിങ്ങൾ തുനിഞ്ഞാൽ, നിങ്ങളുടെ രാഷ്ട്രീയജീവിതം ജനങ്ങൾ തീരുമാനിക്കും,” കമൽഹാസൻ പറഞ്ഞു. കോവിഡ് -19 വാക്സിൻ തയ്യാറായാൽ അത് സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി നൽകും,” എന്ന് അടുത്ത വർഷം തിരഞ്ഞെടുപ്പ് നേരിടാനിരിക്കുന്ന മുഖ്യമന്ത്രി ഇ. പളനിസ്വാമി പറഞ്ഞിരുന്നു.

0Shares