മൂന്നാം ഘട്ട പരീക്ഷണം തുടരുന്നു; ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി

  • Post category:health / news
  • Reading time:1 min read
You are currently viewing മൂന്നാം ഘട്ട പരീക്ഷണം തുടരുന്നു; ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി

ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതിയായി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ സന്നദ്ധത അറിയിക്കുന്നവര്‍ക്കാണ് അടിയന്തര ഘട്ടങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് അനുമതി നല്‍കുന്നതെന്ന് മന്ത്രി ഫാഇഖ ബിന്ദ് സഇദ് അസ്സാലി പറഞ്ഞു.

യു.എ.ഇയിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ യു.എ.ഇ അറിയിച്ചിരുന്നു. കോവിഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബഹ്‌റൈനില്‍ തുടരുകയാണ്.

7700 സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളില്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കിയത്.

0Shares