
പള്ളിക്കര / കാസർകോട്: വാക്സിൻ ചലഞ്ചിന്‍റെ വിജയത്തിനായി പള്ളിക്കര കോ -ഓപ്പറേറ്റീവ് കൺസ്യൂമർ വെൽഫെയർ സോസൈറ്റി മുഖ്യമന്ത്രിയുടെ വാക്‌സിനേഷൻ ചലഞ്ചിലേക്കുള്ള തുക സമാഹരിച്ചു. കേന്ദ്ര വാക്സിൻ നയത്തിനെതിരെ കേരളത്തിൽ എല്ലാവിഭാഗം ആളുകൾക്കും സൗജന്യ കൊവിഡ് വാക്സിൻ നൽകന്നതിനാണ് വാക്സിൻ ചലഞ്ച് ആരംഭിച്ചത്.

സംഘം പ്രസിഡന്റ് പി.കെ അബ്ദുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് കെ.മണികണ്ഠന് കൈമാറി. വൈസ് പ്രസിഡന്റ് ടി.സി സുരേഷ്, രാഘവൻ വെളുത്തോളി സെക്രട്ടറി ഇന്ദിര ദാമോദരൻ, നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.
