പൂജപ്പുര ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്; സ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തല്‍

  • Post category:news
  • Reading time:1 min read
You are currently viewing പൂജപ്പുര ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്; സ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തല്‍

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഒരു വിചാരണ തടവുകാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

ആന്റിജന്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്നാണ് കൂടുതല്‍ തടവുകാരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 71 വയസ്സുള്ള തടവുകാരനാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് ഇയാള്‍ക്ക് രോഗ ബാധ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടില്ല.

0Shares