കോവിഡ് പ്രതിരോധം: കാസര്‍കോട് ജില്ലയില്‍ കടകളുടെ പ്രവൃത്തി സമയം രാവിലെ 5 മുതല്‍ രാത്രി 9 വരെ; രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും; ലംഘിച്ചാല്‍ കര്‍ശന നിയമനടപടിയെന്ന് കളക്ടര്‍

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് പ്രതിരോധം: കാസര്‍കോട് ജില്ലയില്‍ കടകളുടെ പ്രവൃത്തി സമയം രാവിലെ 5 മുതല്‍ രാത്രി 9 വരെ; രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും; ലംഘിച്ചാല്‍  കര്‍ശന നിയമനടപടിയെന്ന്  കളക്ടര്‍

കാസർകോട്: കോവിഡ് രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള കടകളുടെ പ്രവൃത്തി സമയം രാവിലെ അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെ ആക്കുന്നതിന് കളക്ടറേറ്റില്‍ നടന്ന ജനപ്രതിനിധികളുടെ കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ തീരുമാനമായി.

രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും. ഈ സമയങ്ങളില്‍ ജനങ്ങളോ വാഹനങ്ങളോ നിരത്തിലിറങ്ങിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.

0Shares