
കോവിഡ് ഭീതിയിൽ ഹൈദരാബാദിൽ നിന്നും സ്വന്തം നാട്ടിലേക്ക് വന്ന 14 മലയാളികൾ കോഴിക്കോട് സ്വദേശികളാണ്. അതിൽ ഒരാളുടെ ഫേസ് ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
മറ്റൊരു വഴിയും ഇല്ലാത്തയപ്പോ ഒരു അവസാന ശ്രമം എന്ന രീതിയിലാണ് ഗൂഗിളിൽ നിന്നു കിട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നമ്പറിൽ ഞങ്ങൾ ഒന്നു വിളിച്ചു നോക്കിയത്. അപ്പോഴേക്കും സമയം 1 മണിയോടടുത്തായിരുന്നു. ഇത്രയും തിരക്കുള്ള അദ്ദേഹം അതും ആ നേരത്തു കാള്‍ എടുക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല.

ഞങ്ങളുടെ പ്രശ്നമെല്ലാം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹം അപ്പോൾ തന്നെ വയനാട് കലക്ടറുടേയും എസ്. പിയുടേയും നമ്പർ തന്നു. ഞങ്ങൾ വയനാട് എസ്. പിയെ കോണ്ടാക്ട് ചെയ്ത് കാര്യങ്ങൾ പറഞ്ഞു. എസ്. പി തിരുനെല്ലി എസ്. എൈ.ജയപ്രകാശ് സറിന്‍റെ സഹായത്തോടുകൂടി ഞങ്ങൾക്ക് ഒരു ട്രാവലർ അറേഞ്ച് ചെയ്തു തന്നു.- യുവതി എഴുതുന്നു.
നന്ദി പറയാൻ വിളിച്ചപ്പോഴും മുഖ്യമന്ത്രി എന്‍റെ കാള്‍ എടുത്തു. ഞങ്ങൾ സുരക്ഷിതരായി വീടുകളിൽ എത്തിയതിൽ സന്തോഷം അറിയിക്കുകയും ഇനിയുള്ള ദിവസങ്ങളിൽ ഹോം ക്വാറന്റീനിൽ കഴിയേണ്ടതിന്‍റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റിയും പറഞ്ഞു തന്നു. ഇങ്ങനൊരു സർക്കാരും മുഖ്യമന്ത്രിയും മുന്നിൽ നിന്നു നയിക്കുമ്പോൾ നമുക്ക് ഈ പരീക്ഷണഘട്ടത്തെയും തീർച്ചയായും അതിജീവിക്കാൻ കഴിയും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
