കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം; കാസർകോട് ജില്ലയിൽ വിവിധ തസ്തികകളില്‍ ഒഴിവ്

  • Post category:health / local news
  • Reading time:1 min read
You are currently viewing കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം; കാസർകോട് ജില്ലയിൽ വിവിധ തസ്തികകളില്‍ ഒഴിവ്

കാസർകോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ റിസര്‍ച്ച് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, നേഴ്‌സിംഗ് ഓഫീസര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള മുന്‍പ് കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 4 ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍ 0467-2203118/9605936710

യോഗ്യത: റിസര്‍ച്ച് ഓഫീസര്‍ -എം.എസ്.സി മോളിക്യൂലാര്‍ ബയോളജി/എം.എസ്.സി വൈറോളജി/ എം.എസ്.സി എംഎല്‍ടി മൈക്രോബയോളജി, മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് ലാബ്,

മെഡിക്കല്‍ ഓഫീസര്‍-എം.ബി.ബി.എസ് (ടി.സി.എം.സി രജിസ്‌ട്രേഷന്‍)

നഴ്‌സിംഗ് ഓഫീസര്‍ -ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം/നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍,
ക്ലീനിംഗ് സ്റ്റാഫ്- നല്ല ശാരീരിക ക്ഷമത.

0Shares