ഇടുക്കിയിലെ ഇടമലക്കുടിയിൽ ആദ്യമായി കൊവിഡ്; 2 പേർക്ക് രോഗം സ്ഥിരീകരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കിയിലെ ഇടമലക്കുടിയിൽ ആദ്യമായി കൊവിഡ്; 2 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിലെ ഇടമലക്കുടി പ‍ഞ്ചായത്തിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഒന്നര വർഷമായി ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു.

പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഭക്ഷണസാധനങ്ങൾ എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ മാത്രമാണ് എത്തിയിരുന്നത്. ഒരാള്‍ സര്‍ജറിക്കായി ആശുപത്രിയില്‍ സമീപിക്കുകയും മറ്റൊരാള്‍ ഛര്‍ദ്ദി വന്നതോടെ ആശുപത്രിയിലെത്തി പരിശോധിക്കവെയാണ് രോഗം കണ്ടെത്തിയത്.

ഇവര്‍ക്ക് ചികില്‍സ നല്‍കിവരികയാണ്. പുറത്തുനിന്നുള്ളവരെ കർശനമായ പരിശോധനകൾക്കു ശേഷം മാത്രമാണ് പഞ്ചായത്തിൽ പ്രവേശിപ്പിച്ചിരുന്നത്. അടുത്തിടെ വ്ലോഗർ സുജിത് ഭക്തൻ അനുവാദമില്ലാതെ ഇടമലക്കുടിയിലെത്തി വിഡിയോ ചിത്രീകരിച്ചത് വിവാദമായിരുന്നു.

0Shares