കേരളത്തിൽ ഇന്ന് 6293 പേർക്ക് കോവിഡ്; കാസർകോട് 119; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49

  • Post category:local news / news
  • Reading time:3 mins read
You are currently viewing കേരളത്തിൽ ഇന്ന് 6293 പേർക്ക് കോവിഡ്; കാസർകോട് 119;  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49

കേരളത്തിൽ ശനിയാഴ്ച 6293 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂർ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂർ 268, വയനാട് 239, ഇടുക്കി 171, കാസർകോട് 119 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 72,93,518 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കിളിമാനൂർ സ്വദേശി അഷ്റഫ് (62), വർക്കല സ്വദേശി അബ്ദുൾ മജീദ് (80), വെമ്പായം സ്വദേശിനി ലീല (65), കാട്ടാക്കട സ്വദേശി സ്മിതാമ്മ (75), കൊല്ലം മടന്നട സ്വദേശിനി എ.കെ. സുമതി (88), പത്തനംതിട്ട കോന്നി സ്വദേശി ചെല്ലപ്പൻ ആചാരി (86), ആലപ്പുഴ കൊറ്റൻകുളങ്ങര സ്വദേശിനി റഷീദബീവി (59), ചെങ്ങന്നൂർ സ്വദേശി രവി (64), ചേർത്തല സ്വദേശിനി രാജമ്മ (82), മുഹമ്മ സ്വദേശിനി പങ്കജാക്ഷി അമ്മ (90), തലവാടി സ്വദേശി തോമസ് ഡാനിയൽ (90), മുതുകുളം സ്വദേശി ഗംഗാധരൻ നായർ (73), കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ലൈലാമ്മ (41), ആനിക്കാട് സ്വദേശി രാമചന്ദ്രൻ നായർ (70), എറണാകുളം നേരിയമംഗലം സ്വദേശി ബാലകൃഷ്ണൻ (80), മുളംതുരുത്തി സ്വദേശി പി.എൻ. ജോഷി (55), പാലക്കാട് ദൈര സ്വദേശി സ്ട്രീറ്റ് സ്വദേശി ദാവൂദ് ഖാൻ (74), പുതുപരിയാരം സ്വദേശിനി സൈനബ (60), പുതുനഗരം സ്വദേശിനി റമീസ (60), കുഴൽമന്ദം സ്വദേശി പരമേശ്വരൻ (75), വല്ലാപുഴ സ്വദേശിനി ആമിന (85), കൊല്ലങ്കോട് സ്വദേശി മാധവൻ (45), കോഴിക്കോട് ആർട്സ് കോളേജ് സ്വദേശിനി അമിനാബി (75), വടകര സ്വദേശി ബാലൻ (80), വയനാട് പൂത്താടി സ്വദേശി കെ.പി. വാസുദേവൻ (70), കണ്ണൂർ തലശേരി സ്വദേശി അബൂബക്കർ (65), പാനൂർ സ്വദേശി ഷമീം (35), ചേളേരി സ്വദേശി സി.വി. ഇബ്രാഹീം (75), അഴീക്കോട് സ്വദേശിനി സാഹിറ (60) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2786 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5578 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 593 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 644, കോഴിക്കോട് 753, മലപ്പുറം 616, തൃശൂർ 640, കോട്ടയം 560, ആലപ്പുഴ 447, കൊല്ലം 400, പാലക്കാട് 208, പത്തനംതിട്ട 289, തിരുവനന്തപുരം 291, കണ്ണൂർ 218, വയനാട് 237, ഇടുക്കി 164, കാസർകോട് 111 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

49 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, കണ്ണൂർ 8, തൃശൂർ 7, കോഴിക്കോട് 5, തിരുവനന്തപുരം 4, കൊല്ലം, പത്തനംതിട്ട, കാസർകോട് 3 വീതം, പാലക്കാട്, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 309, പത്തനംതിട്ട 185, ആലപ്പുഴ 262, കോട്ടയം 462, ഇടുക്കി 93, എറണാകുളം 606, തൃശൂർ 442, പാലക്കാട് 238, മലപ്പുറം 664, കോഴിക്കോട് 618, വയനാട് 157, കണ്ണൂർ 330, കാസർകോട് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,36,814 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,910 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,76,377 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,533 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1474 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത് (കണ്ടെൻമെന്റ് സോൺ വാർഡ് 18), കോട്ടയം ജില്ലയിലെ വെളിയന്നൂർ (4), കോട്ടയം ജില്ലയിലെ കല്ലറ (9), കൊഴുവനൽ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.

0Shares