
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 375 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 29 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് സ്ഥിരീകരിച്ചവരില്‍ 31 പേര്‍ വിദേശത്തുനിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 37 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. എന്നാല്‍, ഇന്നത്തെ കണക്ക് പൂര്‍ണമല്ല. ഉച്ചവരെയുള്ള കണക്കാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ട് കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. നാളെ നടക്കാനിരിക്കുന്ന ബലിപെരുന്നാള്‍ ആഘോഷം പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പല പള്ളികളും നമസ്‌കാരങ്ങള്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്. ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ ജില്ല തിരിച്ചുള്ള കണക്ക് താഴെ…
തൃശൂര്‍- 83
തിരുവനന്തപുരം-70
പത്തനംതിട്ട-59
ആലപ്പുഴ-55
കോഴിക്കോട്-42
കണ്ണൂ-39
എറണാകുളം-34
മലപ്പുറം-32
കോട്ടയം-29
കാസര്‍കോട്-28
കൊല്ലം-22
ഇടുക്കി-6
പാലക്കാട്-4
വയനാട്-3.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31പേര്‍ വിദേശത്തു നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 29 പേരുടെ രോഗഉറവിടം വ്യക്തമല്ല. 21533 സാംപിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂര്‍-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂര്‍-47 , കാസര്‍കോട്-4 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
