കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-128; രോഗം സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തി നിരക്ക് കൂടിയ ദിവസം

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-128; രോഗം സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തി നിരക്ക് കൂടിയ ദിവസം

കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതില്‍ 971 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നു. ഇവരിൽ 79 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് സ്ഥിരീകരിച്ചവരില്‍ 66 പേര്‍ വിദേശത്തുനിന്നും 125 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 13 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗം സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തി നിരക്ക് ഉയർന്ന ദിനമാണിന്ന്. 1234 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 515 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരത്ത് 248 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആശങ്ക അവസാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം- 274, മലപ്പുറം-167, കാസര്‍കോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശൂര്‍-86, കണ്ണൂര്‍-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30, വയനാട്-14 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

പരിശോധന ഫലം നെഗറ്റീവ് ആയവർ‌: തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46,ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂര്‍-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂര്‍-53, കാസര്‍കോട്-105 .

അവസാന 24 മണിക്കൂറിൽ 25,096 സാംപിളുകൾ പരിശോധിച്ചു. 1,47,074 പേര്‍ നിരീക്ഷണത്തിൽ. 11,167 പേർ ആശുപത്രികളിൽ. 1444 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 4,17,939 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 6444 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർ‌വൈലൻസിൽ 1,30,614 സാംപിളുകൾ ശേഖരിച്ചു. 1980 എണ്ണം ഫലം വരാനുണ്ട്.

https://www.facebook.com/CMOKerala/videos/212738113493359/
0Shares