
ക്വാറന്റീനിൽ കഴിയുന്നതിന് വേണ്ടി 2 കോടി രൂപയോളം ചെലവ് വരുന്ന 200 ഇഗ്ലു ലിവിങ് സ്പേസുകൾ സർക്കാർ ആശുപത്രികളിലേക്ക് സൗജന്യമായി നൽകുമെന്ന് ഡോ. ബോബി ചെമ്മണൂർ. എസിയിലും ഡിസിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷൻഡ് പോർട്ടബിൾ ലിവിങ് സ്പേസ് ആണ് ഇഗ്ളൂ. ഇത് പ്രവർത്തിപ്പിക്കാൻ സാധാരണ വൈദ്യുതി ചാർജിന്‍റെ പത്തിലൊന്ന് ചെലവ് മാത്രമേ വരികയുള്ളൂ.

ഡോ.ബോബി ചെമ്മണൂര്‍, എഞ്ചിനീയര്‍ ലതീഷ് വി. കെ (ബി ടെക്; എന്‍.ഐ.ടി.), ദുബായ് ഖലീജ് ടൈംസ് മുന്‍ പത്രപ്രവര്‍ത്തകനായ ചാലക്കല്‍ ലാസര്‍ ബിനോയ് എന്നിവരാണ് ഇഗ്ലു എന്ന ഈ നൂതന ആശയത്തിന് പിന്നില്‍. ഇവ കൈമാറുന്നതിനായി സർക്കാരിന്‍റെയും ഡി.എം.ഒ കളുടെയും അനുമതിക്കായി കാത്തിരിക്കുകയാണ്. കൂടാതെ, ടോയ്‌ലെറ്റും , വിരസത ഒഴിവാക്കാന്‍ ടി.വിയും, വെര്‍ച്യുല്‍ റിയാലിറ്റി സൗകര്യങ്ങളുമുള്ള ഇഗ്ലുവിന്‍റെ പുതിയ വേര്‍ഷന്‍റെ ഡിസൈനിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
