
കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എം. പി യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളില്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല.

നിലവിൽ അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ്. താനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം. പി അറിയിച്ചു.
