
ഇന്ന് സംസ്ഥാനത്ത് 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി. 27 പേര്‍ വിദേശത്തുനിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരമുണ്ട്. അതേസമയം, ഇന്ന് 62 പേര്‍ രോഗമുക്തരായി.
തൃശൂര്‍- 25, പാലക്കാട്-13, മലപ്പുറം, കാസര്‍കോട്-10, കൊല്ലം-8, കണ്ണൂര്‍-7, പത്തനംതിട്ട-5, എറണാകുളം, കോട്ടയം-2, കോഴിക്കോട്-1 ന്നിങ്ങിനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്. 5044 സാമ്പിളുകളാണ് ഇന്ന് പരിശോധന നടത്തിയത്. ഇതുവരെ 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 1258 പേർ ചികിത്സയിലാണ്. 2,18,.949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ 1922 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. സമ്പർക്കം മൂലം 14 പേർക്ക് രോഗം ബാധിച്ചു.

ഇന്ന് 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് സമ്പര്‍ക്കമുണ്ടായവരില്‍ തൃശൂരിലെ നാല് പേര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ്. നാല്‌പേര്‍ വെയര്‍ ഹൗസിലെ ഗോഡൗണ്‍ തൊഴിലാളികളാണ്. ഇത് ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 133 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഇന്ന് രോഗം ഭേദമായവരില് തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശ്ശൂർ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂർ 8, കാസർകോട് 5 എന്നിങ്ങനെയാണ് കണക്ക്.
