
ഇന്ന് പുതുതായി 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . എം.പി വീരേന്ദ്രകുമാറിന്‍റെ മരണത്തില്‍ അനുശോചനം അറിയിച്ച് കൊണ്ടായിരുന്നു അദ്ദേഹം വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേര്‍ക്കും, തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ദില്ലി പഞ്ചാബ് ഒന്ന് വീതം. സമ്പർക്കം ഒന്ന് എന്നിങ്ങിനെ കൊവിഡ് സ്ഥിരികരിച്ചതായി കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകവെ പറഞ്ഞു.

കേരളത്തില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ തൊടുപുഴ സ്വദേശിയാണ് മരണപ്പെട്ടത്. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗം പിടിപെട്ടു. എയർ ഇന്ത്യ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് പോസിറ്റീവായത് പാലക്കാട് 14, കണ്ണൂർ ഏഴ്, തൃശ്ശൂർ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസർകോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ്. പത്ത് പേർക്കാണ് ഫലം നെഗറ്റീവായത്. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂർ മലപ്പുറം കാസർകോട് ഒന്ന് വീതം.
