സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 പേർ വിദേശത്ത് നിന്ന് എത്തിയവരും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 പേർ വിദേശത്ത് നിന്ന് എത്തിയവരും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും

കേരളത്തിൽ ഇന്ന് 12 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആർക്കും രോഗമുക്തിയില്ല. കണ്ണൂർ (5), മലപ്പുറം (3), പാലക്കാട് (1), പത്തനംതിട്ട (1), ആലപ്പുഴ (1), തൃശൂർ (1) എന്നിവടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 4 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്താകെ 33 ഹോട്ട് സ്‌പോട്ടുകൾ നിലവിലുണ്ട്. പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ, കോട്ടയം കോരുത്തോട് പഞ്ചായത്തുകൾ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേപോലെ, സംസ്ഥാനത്ത് 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 71545 പേരും ആശുപത്രികളിൽ 455 പേരും നിരീക്ഷണത്തിലുണ്ട്. കേരളത്തില്‍ ഇതുവരെ 642 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

0Shares