
സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 364 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 204 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. 11659 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു എന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, പാലക്കാട് 49, എറണാകുളം 44, കണ്ണൂര്‍ 39, കാസര്‍കോട് 29, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂര്‍ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്ന് 1053 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 7016 പേരുടെ പരിശോധനാഫലം വരാനുണ്ട്. ഹോട്സ്പോട്ടുകൾ 299. കോവിഡ് വ്യാപനം മൂന്നാഘട്ടത്തിന്‍റെ രണ്ടാം പാദത്തിൽ എത്തി. ലോക്ഡൗണിനു മുൻപ് മറ്റു സ്ഥലങ്ങളിൽ രോഗവ്യാപനം കുറവായിരുന്നു. ബ്രേക്ക് ദ് ചെയിൻ ജീവിതരീതി ജനങ്ങൾ പിന്തുടർന്നു. രോഗികൾ പതിനായിരം കടന്നു. മരണനിരക്ക് കുറവാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
