
ഇന്ന് സംസ്ഥാനത്ത് കൂടുതല്‍ രോഗം ഭേദമായ ദിവസം. 968 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് 16,995 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്ന് 724 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്തവര്‍ 56 പേര്‍.

ഇന്ന് സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്ന് 64 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 68 പേരുമാണുള്ളത്. 24 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 56 പേരുടെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 68 കേസുകളുമാണ് ഇന്ന് കേരളത്തില്‍ ഉണ്ടായത്. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങിനെ:
തിരുവനന്തപുരം-167
കൊല്ലം-133
കാസര്‍കോട്-106
കോഴിക്കോട്-82
എറണാകുളം-69
മലപ്പുറം-58
പാലക്കാട്-58
കോട്ടയം-50
ആലപ്പുഴ-44
തൃശൂര്‍-33
ഇടുക്കി-29
പത്തനംതിട്ട-23
കണ്ണൂര്‍-18
വയനാട്-15
തിരുവനന്തപുരത്ത് രോഗവ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് നാല് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകന്‍ (46 വയസ്), കാസര്‍കോട് സ്വദേശി ഖമറൂന്നിസ (48), മാധവന്‍ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 25,160 സാംപിളുകള്‍ പരിശോധിച്ചു. 9297 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1347 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. 9371 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.