
കേരളത്തിൽ ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 143 പേർ രോഗമുക്തരായി. രണ്ട് പേർ കൊവിഡ് മൂലം മരണമടഞ്ഞു. തിരുവനന്തപുരത്ത് 66കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്.

ആലപ്പുഴ- 87, തിരുവനന്തപുരം-69, പത്തനംതിട്ട-54, മലപ്പുറം-51( 27 സമ്പര്‍ക്കം), പാലക്കാട്-48, എറണാകുളം-47(30 സമ്പര്‍ക്കം), തൃശൂര്‍-29, കണ്ണൂര്‍-19 കാസര്‍കോട്-18(7 പേര്‍ സമ്പര്‍ക്കം) എന്നിങ്ങിനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 570 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3696 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്ത് മാത്രം 46 സമ്പര്‍ക്കരോഗികളാണ് ഇന്നുള്ളത്. ഇതില്‍ 11 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആലപ്പുഴയിലാണ് ഇന്ന് സ്ഥിതി രൂക്ഷമായത്. 87 പേരില്‍ 51 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.
ഇന്ന് സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശത്തുനിന്നും , 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 12,104 പരിശോധനകളാണ് നടന്നത്. 16 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. സംസ്ഥാനത്ത് ആകെ 195 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഐ.ടി.ബി.പി രണ്ട്, ബി.എസ്എഫ് രണ്ട്, ബി.എസ്ഇ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.2104 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു.
ഇന്ന് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം മൂന്ന്,തൃശ്ശൂർ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂർ ഒന്ന്.
