
കേരളത്തിൽ ഇന്ന് 1420 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗമുക്തി നേടിയത് 1715 പേരാണ്. ഇന്ന് 777 പേരുടെ ഫലം തിരുവനന്തപുരത്ത് നെഗറ്റീവായി.
കൊവിഡ് മൂലം നാല് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കാസർകോട് ജില്ലയിലെ ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് ജില്ലയിലെ വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമൻ (87) എന്നിവരാണ് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 92പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
തിരുവനന്തപുരം:485, കൊല്ലം:41, ആലപ്പുഴ:169, പത്തനംതിട്ട:38, കോട്ടയം:15, എറണാകുളം:101, ഇടുക്കി:41, തൃശൂർ:64, മലപ്പുറം:114, പാലക്കാട്:39, കോഴിക്കോട്:173, കണ്ണൂർ:57, കാസർകോട് :73, വയനാട്:10 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്തിൽ കാലവർഷക്കെടുതി അതിരൂക്ഷമായി തുടരുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയിലെ രാജമലയിലെ സംഭവത്തിൽ 26 പേർ മരിച്ചു. ഇന്നലെ 15ഉം ഇന്ന് 11 മൃതദേഹങ്ങളും കണ്ടെടുത്തു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. കരിപ്പൂർ വിമാനദുരന്തത്തിൽ 18 പേർ മരിച്ചു. കേരളത്തിൽ ഇപ്പോള്‍ ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് അഭിമുഖീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.