സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1417 പേർക്ക്; കാസര്‍കോട്-147; സമ്പര്‍ക്കത്തിലൂടെ രോഗം 1242 പേര്‍ക്ക്; 1426 പേര്‍ രോഗമുക്തി നേടി

  • Post category:local news / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്  1417 പേർക്ക്; കാസര്‍കോട്-147; സമ്പര്‍ക്കത്തിലൂടെ രോഗം 1242 പേര്‍ക്ക്; 1426 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്നും കൂടിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 1417 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. 1426 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്നും 62 പേരും 72 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഇന്ന് 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണു മരിച്ചത്.

തിരുവനന്തപുരം-297
ആലപ്പുഴ-146
പാലക്കാട്-141
മലപ്പുറം-242
കോഴിക്കോട്-158
എറണാകുളം-133
കാസര്‍കോട്-147
തൃശൂര്‍-32
കണ്ണൂര്‍-30
കോട്ടയം-24
കൊല്ലം-25
പത്തനംതിട്ട-20
വയനാട്-18
ഇടുക്കി-4. എന്നിങ്ങിനെയാണ് ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരത്തിനും മലപ്പുറത്തിനും പുറമെ കോഴിക്കോട് ജില്ലയിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ജില്ലയില്‍ ഒരുവീട്ടില്‍ തന്നെ അഞ്ചിലേറെപ്പേര്‍ രോഗികളായ 24 വീടുകള്‍ കോര്‍പ്പറേഷന്‍ പരിധിയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

https://www.facebook.com/CMOKerala/videos/300335561219294/
0Shares