
കാസര്‍കോട്: കേരള സംസ്ഥാന ആരോഗ്യ വകുപ്പ് റോട്ടറി ക്ലബ് തൃക്കരിപ്പൂർ ,നീലേശ്വരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി കോവിഡ് -19 മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നു. ഏപ്രിൽ നാലാം തിയതി ഞായറാഴ്ച തൃക്കരിപ്പൂർ ലൈഫ് കെയർ ഹോസ്പിറ്റൽ ,നീലേശ്വരം റോട്ടറി ഹാൾ എന്നീ കേന്ദ്രങ്ങളിലാണ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് വാക്‌സിനേഷൻ സമയം. 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ ആധാർ കാർഡ് സഹിതം പ്രസ്തുത കേന്ദ്രങ്ങളിലെത്തിചേരേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് നീലേശ്വരം റോട്ടറി 9447242526 തൃക്കരിപ്പൂർ റോട്ടറി 9446797635 എന്നീ നമ്പറികളിൽ ബന്ധപ്പെടാവുന്നതാണ്.
