ചെങ്കല്ല് ചുമന്ന് ചെറുപ്പം; 41317രുപ ദുരിതാശ്വാസ ഫണ്ടിലേക്ക്

You are currently viewing ചെങ്കല്ല് ചുമന്ന് ചെറുപ്പം; 41317രുപ ദുരിതാശ്വാസ ഫണ്ടിലേക്ക്

കോട്ടയം: ഇതാണ് കേരളമാതൃക. തോൽക്കാൻ മനസില്ലാത്ത ഒരു ചെറുപ്പമുണ്ടിവിടെ. ഏത് പ്രതിസന്ധിയെയും നമ്മൾ അതിജീവിക്കുമെന്ന സന്ദേശവുമായി യുവാക്കൾ അദ്ധ്വാനത്തിൻ്റെ വില കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന് സഹായമായി നൽകി.

റീസൈക്കിൾ കേരളയുടെ ഭാഗമായി കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ലോക്കിലെ കാരിക്കോട്-പെരുവ മേഖലാ കമ്മിറ്റിയിലെ യുവാക്കള്‍ സംയുക്തമായാണ് പണം കണ്ടെത്തിയത്. 37ലോഡ് കല്ലുകളാണ് സഖാക്കള്‍ ലോറികളില്‍ കയറ്റിയത്. 37ലോഡുകളില്‍ നിന്ന് ലഭിച്ച 41317രൂപയും സന്തോഷത്തോടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്‌.

0Shares