എട്ടാം ചർമ വാർഷികം; കൊപ്പൽ അബ്ദുല്ല അനുസ്മരണം 23ന്

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing എട്ടാം ചർമ വാർഷികം; കൊപ്പൽ അബ്ദുല്ല അനുസ്മരണം 23ന്

കാസർകോട്: ഉത്തര കേരളത്തിൻ്റെ നൻമയുടെ പ്രകാശവും സൗഹൃദത്തിൻ്റെ പ്രതീകവും കാസർകോട് നഗരസഭ മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും കൗൺസിലറുമായിരുന്ന കൊപ്പൽ അബ്ദുല്ലയുടെ എട്ടാം ചർമ വാർഷികം 23 ന് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിക്കും. കൊപ്പൽ അബ്ദല്ല സൗഹൃദ വേദി കാസർകോട് നടത്തുന്ന അനുസ്മരണ ചടങ്ങ് വൈകീട്ട് നാലിന് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. ഉദുമ MLA സി എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയായി അനുസ്മരണ പ്രഭാഷണം നടത്തും. കൊപ്പൽ അബ്ദുല്ല സ്മരണിക ഷാഫി തെരുവത്ത് പ്രഖ്യാപനം നടത്തും. എ.എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. സി എൽ ഹമീദ്, സിദ്ധീഖ് ചേരങ്കൈ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, പി എ അഷ്റഫലി, ബി എം അഷ്റഫ്, അഷറഫലി ചേരങ്കൈ, എ കെ മൊയ്തീൻ കുഞ്ഞി, ടി എം മുഹമ്മദ് അസ്‌ലം, ജമാൽ പൈക്ക, എൻ എ ഇക്ബാൽ തുടങ്ങിയവരും പ്രമുഖ വ്യക്തികളും സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

0Shares