നുണയുടെ നിറക്കൂട്ടുകളൊരുക്കി ജനങ്ങളെ വഞ്ചിക്കാമെന്നാണോ: മാധ്യമങ്ങള്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing നുണയുടെ നിറക്കൂട്ടുകളൊരുക്കി ജനങ്ങളെ വഞ്ചിക്കാമെന്നാണോ: മാധ്യമങ്ങള്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘മാധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ’ എന്ന പേരില്‍ സോഷ്യൽ മീഡിയയിൽ സി.പി.എം നടത്തുന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് കോടിയേരിയുടെ പ്രതികരണം.

കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം:

ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷിക്കുന്നുമില്ല.
നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് ഇവർ എന്തൊക്കെയാണീ കാട്ടി കൂട്ടുന്നത്?
പച്ച നുണകൾ വാർത്തകൾ എന്ന പേരിൽ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവർ നിറവേറ്റുന്നത്?

മാധ്യമങ്ങൾ സംസ്ഥാനത്തിന്‍റെ ഭാവിയോട് നീതി പുലർത്തുന്നില്ല. നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ് മാധ്യമങ്ങൾ. നുണയുടെ നിറക്കൂട്ടുകളൊരുക്കി എല്ലാ കാലത്തും ജനങ്ങളെ വഞ്ചിക്കാമെന്നാണോ, നിഷ്പക്ഷ നാട്യമാടുന്ന മാധ്യമങ്ങൾ കരുതുന്നത്? ആ ധാരണ വെറുതെയാണ്. കേരള ജനത നിങ്ങളെ മനസിലാക്കുന്നുണ്ട്.

0Shares