മുസ്‌ലിം ലീഗിന്‍റെ വിദ്യാഭ്യാസ കർമ്മ പദ്ധതിക്ക് കരുത്ത് പകർന്നത് കെ.എം.സി.സി: സി.ടി അഹമ്മദലി

You are currently viewing മുസ്‌ലിം ലീഗിന്‍റെ വിദ്യാഭ്യാസ കർമ്മ പദ്ധതിക്ക് കരുത്ത് പകർന്നത് കെ.എം.സി.സി: സി.ടി അഹമ്മദലി

കാസർകോട്:മെച്ചപ്പെട്ട വിദ്യാഭ്യാസം കരഗതമാക്കിസമൂഹ്യ സമുദ്ധാരണ മുന്നേറ്റത്തിന് സമുദായത്തെ പ്രാപ്തമാക്കിയ മുസ്‌ലിം ലീഗിന്‍റെ കർമ്മ പദ്ധതിക്ക് കരുത്ത് പകരുന്നതിൽ കെ.എം.സി.സി.യുടെ പങ്ക് നിസ്തുലവും, നിത്യ സ്മരണീയവുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി . ജില്ലയിൽ വിദ്യഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയവർക്ക്അൽ- ഐൻ കാസർകോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അക്കാഡമിക് എക്സലൻറ് അവാർഡ് വിതരണവും അനുമോദന പരിപാടിയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. അൽ- ഐൻ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഖാലിദ് ബിലാൽ പാഷ സ്വഗതം പറഞ്ഞു. എ.അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.ഹക്കിം മാസ്റ്റർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ,
കെ.മുഹമ്മദ് കുഞ്ഞി, മൂസബി.ചെർക്കള , അഷ്‌റഫ്എടനീർ,ടി.ഡി.കബീർ, ഇർഷാദ് മൊഗ്രാൽ,കെ.ബി. മുഹമ്മദ് കുഞ്ഞി ഷാഹികെ.പി,ത്വഹ തങ്ങൾ എന്നിവര്‍ പ്രസംഗിച്ചു.

ഐ.പി.എസ്.നേടിയ ഷഹീൻഖാദർ , പി.എച്ച്.ഡി. നേടിയ ഡോ.ശബാനഅബൂബക്കർ,ഡോ. റുക്‌സാന , ഡോ.ശരീഫ് പൊവ്വൽ , ജെ.എൻ.യു.വിദ്യാർത്ഥികളായ ഹസ്സൻ ഷുഹൈബ്‌ , മുഹമ്മദ് ഷുഹൈബ് , എം.എ. മലയാളം ഒന്നാം റാങ്ക് ജേതാവ്ആയിഷത്ത് ഹസൂറ ,600 പരം ഓൺലൈൻ കോഴ്സുകൾ ചെയ്ത ഫാത്തിമത് ഷംന , ഇംഗ്ലീഷ് കവിയിത്രി മറിയം റിദ , നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് യൂനുസ്‌ , ഷാന യു.പി,അയിഷത്‌ ഫർസാന,അമീന മുഹമ്മദ് ,തഷ്‌രീൻ മുബഷിറ,ഫാത്തിമത് ഹിബ, മുഹമ്മദ് ത്വയ്യിബ് എന്നി വർക്കാണ് അവാർഡ് നൽകിയത്.

0Shares