ലോക രക്തദാന ദിനം: മെഗാ രക്തദാന ക്യാമ്പുമായി കെ.എം.സി.സി

  • Post category:health / local news
  • Reading time:1 min read
You are currently viewing ലോക രക്തദാന ദിനം: മെഗാ രക്തദാന ക്യാമ്പുമായി കെ.എം.സി.സി

ദുബൈ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജൂൺ 12 നു ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ദുബായ് ഹെൽത്ത് അതോറിറ്റിക്കായി കൈൻഡ്നെസ്സ് ബ്ലഡ് ഡോണോഷൻ ടീമുമായി സഹകരിച്ച് കൊണ്ടാണ് ജൂൺ 12 ഞായർ ഉച്ചക്ക് 3.30 മണി മുതൽ രാത്രി 8 മണി വരെ ദുബൈ നൈഫ് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിലായി 2500 ൽ പരം യൂണിറ്റ് രക്തവും പ്ലെറ്റ്ലെറ്റും വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ച് നൽകി കൊണ്ട് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പ്രത്യേക പ്രശംസക്ക് പാത്രമായ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ജൂൺ 12 നു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വൻ വിജയമാക്കണമെന്ന് ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജന സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറർ ടി.ആർ ഹനീഫ്, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമ് പ്രതിനിധികളായ അന്വര് വയനാട് ,സിയാബ് തെരുവത് എന്നിവർ അറിയിച്ചു.

0Shares