കെ.എം.സി.സി മുൻ ജില്ലാ പ്രസിഡണ്ട് അബ്‌ദുൾ കരീം ഇ.ടി അന്തരിച്ചു; ഖത്തറിലെ സാമൂഹ്യ സംസ്‌കാരിക മേഖലകളിൽ നിറഞ്ഞ് നിന്ന വ്യക്‌തിത്വം

You are currently viewing കെ.എം.സി.സി മുൻ ജില്ലാ പ്രസിഡണ്ട് അബ്‌ദുൾ കരീം ഇ.ടി അന്തരിച്ചു; ഖത്തറിലെ സാമൂഹ്യ സംസ്‌കാരിക മേഖലകളിൽ നിറഞ്ഞ് നിന്ന വ്യക്‌തിത്വം

കാസർകോട്: ഖത്തർ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും മുസ്‌ലിം ലീഗ് സജീവ പ്രവർത്തകനും എം.എസ്.എഫ് കാസർകോട് താലുക്ക് പ്രസിഡണ്ടുമായിരുന്ന തളങ്കര പതിക്കുന്നിലെ അബ്ദുൾ കരീം ഇ.ടി (67) അന്തരിച്ചു. ഫോർട്ട്റോഡിലാണ് സ്ഥിരതാമസം.പരേതരായ ടി.ഇബ്രാഹിമിൻ്റെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്.

അസുഖത്തെ തുടർന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഒരു കാലത്ത് ഖത്തറിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞ് നിന്നിരുന്ന കരീം ഖത്തർ കാസർകോടൻ കൂട്ടായ്‌മയുടെ സ്ഥാപകരിൽ ഒരാളായിരുന്നു.

ഭാര്യ: സാബിറ ചൂരി. മക്കൾ ഷഹല (ദുബൈ) ഷഹന (ഖത്തർ) ശബ്‌ന. മരുമക്കൾ: ശംസീർ ദേർളക്കട്ടെ (ദുബൈ) ഖാലിദ് കാശ്മീർ (ഖത്തർ). സഹോദരങ്ങൾ: അഹ്മദ് ഇ.ടി, അബ്ദുല്ല ഇ.ടി. ഖബറടക്കം ഇഷാ നിസ്‌കാരത്തിന് ശേഷം മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി അങ്കണത്തിലാണ്.

0Shares