കിഫ്ബിക്കെതിരെ ഇ. ശ്രീധരന്‍; കിഫ്ബിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഇ. ശ്രീധരന്‍റെ നിലപാട് നിർഭാഗ്യകരമെന്ന് കിഫ്ബി അധികൃതർ

  • Post category:news
  • Reading time:1 min read
You are currently viewing കിഫ്ബിക്കെതിരെ ഇ. ശ്രീധരന്‍; കിഫ്ബിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഇ. ശ്രീധരന്‍റെ നിലപാട് നിർഭാഗ്യകരമെന്ന് കിഫ്ബി അധികൃതർ

കിഫ്ബിക്കെതിരായ ഡി.എം.ആർ.സി മുൻ എം.ഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽ അഡൈ്വസറുമായ ഇ.ശ്രീധരന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്ബി അധികൃതർ രംഗത്ത്.കിഫ്ബിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഇ. ശ്രീധരന്‍റെ നിലപാട് നിർഭാഗ്യകരമെന്ന് കിഫ്ബി അധികൃതർ. കേരളാ സർക്കാരുമായി ചേർന്ന പല പദ്ധതികളിലും പ്രവർത്തിച്ചിട്ടുള്ള ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നതിലാണ് അത്ഭുതമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

വൻതോതിലുള്ള നിക്ഷേപത്തിലൂടെ തന്നെയാണ് പൊതുജനാവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പൊക്കുന്നത്. സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന തരത്തിലുള്ള കടമെടുക്കലാണ് കിഫ്ബി ചെയ്യുന്ന ഏറ്റവും വലിയ ‘ദ്രോഹം ‘ എന്ന് ശ്രീധരൻ പറഞ്ഞുവയ്ക്കുന്നു. കൊങ്കൺ റെയിൽവേ, ഡെൽഹി മെട്രോ, കൊച്ചി മെട്രോ തുടങ്ങി അദ്ദേഹം നേതൃത്വം നൽകിയ പദ്ധതികളിലേതെങ്കിലും കടമെടുക്കാതെ പൂർത്തിയാക്കിയതാണോ എന്ന ചോദ്യം പ്രസക്തമാണ്.

0Shares