കൈത്തറിക്ക് കൈത്താങ്ങ്; ബേഡഡുക്ക പഞ്ചായത്ത് ഓഫീസിൽ മുഴുവൻ പേർക്കും ഖാദി വസ്ത്രം

  • Post category:local news
  • Reading time:1 min read
You are currently viewing കൈത്തറിക്ക് കൈത്താങ്ങ്; ബേഡഡുക്ക പഞ്ചായത്ത് ഓഫീസിൽ മുഴുവൻ പേർക്കും ഖാദി വസ്ത്രം

ബേഡകം/ കാസർകോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഓഫീസിലെ മുഴുവൻ ജീവനക്കാരും ആഴ്ചയിൽ ഒരു ദിവസം ഖാദി കൈത്തറി വസ്ത്രങ്ങൾ ധരിക്കും. പദ്ധതി കേരള സർക്കാർ ഖാദി ബോർഡ് വൈസ്. ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ഖാദി കൈത്തറി തുണികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ ഏറ്റുവാങ്ങി.

പ്രതിസന്ധിയിലായ കൈത്തറി മേഖലയെ കരകയറ്റാനായി സര്‍ക്കാര്‍ സർക്കുലർ ഇറക്കിയതിൻ്റെ ഭാഗമായാണ് പഞ്ചായത്ത് തീരുമാനം. പുതുവര്‍ഷം മുതല്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം.

0Shares