കേരളം അടുത്ത തവണ ബി.ജെ.പിയുടെ കൈകളിലേക്ക് പോകും; ഞാൻ ബി.ജെ.പിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല: പി.സി ജോർജ്ജ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളം അടുത്ത തവണ ബി.ജെ.പിയുടെ കൈകളിലേക്ക് പോകും; ഞാൻ ബി.ജെ.പിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല: പി.സി ജോർജ്ജ്

ജോർജ്. ത​ൻ്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് പറയാറായിട്ടില്ലെന്നും, ചർച്ച ചെയ്ത് പിന്നിട് തീരുമാനിക്കുമെന്നും പി. സി ജോർജ് പറഞ്ഞു.

വിക്ടർ ടി തോമസിൻ്റെ ബി.ജെ.പി പ്രവേശനത്തോട് പ്രതികരിക്കവെയാണ് പി. സി ജോർജിൻ്റെ വെളിപ്പെടുത്തൽ. ‘കേരളം അടുത്ത തവണ ബി.ജെ.പിയുടെ കൈകളിലേക്ക് പോകും. ഞാൻ ബി.ജെ.പിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. എൻ്റെ കാര്യം ഞാൻ ചർച്ച ചെയ്ത് തീരുമാനിക്കും. നിങ്ങളെ അറിയിച്ചിട്ടേ ബി.ജെ.പിയിലേക്ക് പോകൂ.’ എന്നായിരുന്നു പി. സി ജോർജിൻ്റെ പ്രതികരണം.

വിക്ടർ ടി തോമസിൻ്റെ ബി.ജെ.പി പ്രവേശനം നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും നാളെ ക്രൈസ്തവ നേതാക്കൾ മാത്രമല്ല, കൂട്ടത്തോടെ ആളുകൾ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നും പി. സി ജോർജ് കൂട്ടിച്ചേർത്തു.

0Shares