
നായ്മാർമൂല/ കാസർകോട്: കഴിഞ്ഞ ദിവസം നടന്ന നടന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റിൻ്റെ ജനറൽ ബോഡിയോഗം മികച്ച രീതിയിൽ അവസാനിച്ചു. യൂണിറ്റ് പ്രസിഡന്റ് മഹമൂദ് തൈവളപ്പ് അധ്യക്ഷത വഹിച്ച യോഗം ജില്ല പ്രസിഡന്റ് കെ.അഹമദ് ശരീഫ് ഉദ്ഘാടനം ചെയ്തു.

ജില്ല ജനറൽ സെക്രട്ടറി സജി മുഖ്യാതിഥിയായിരുന്നു. കാസർകോട് മേഘല പ്രസിഡന്റ് അസീസ് എ.എ ആശംസ പ്രസംഗം നടത്തി.

യോഗത്തിൽ 2022- 23 വർഷത്തെ പുതിയ കമ്മിറ്റിയിലേക്ക് അൻവർ പി.പി യെ പ്രസിഡന്റായും, ബദ്റുദീൻ ടി.എ യെ ജനറൽ സെക്രട്ടറിയായും, സജ സി.കെയെ ട്രഷറായും തെരഞ്ഞെടുത്തു.

