സംസ്ഥാനത്തിന് ഇന്ന് ആശ്വാസം ദിനം; ആര്‍ക്കും കോവിഡില്ല, ഒമ്പത് പേര്‍ രോഗമുക്തര്‍; കാസർകോട് ജില്ലയില്‍ 4 പേര്‍

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തിന് ഇന്ന് ആശ്വാസം ദിനം; ആര്‍ക്കും കോവിഡില്ല, ഒമ്പത് പേര്‍ രോഗമുക്തര്‍; കാസർകോട് ജില്ലയില്‍ 4 പേര്‍

ഇന്ന് കേരളത്തില്‍ കോവിഡ് വ്യാപനത്തിന് ശേഷം രോഗികള്‍ ഇല്ലാത്ത ആദ്യ ദിനം. സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡില്ല. ഒമ്പത് പേര്‍ ഇന്ന് കോവിഡ് രോഗമുക്തരായി എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂര്‍, കാസർകോട് ജില്ലകളിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കേരളത്തിൽ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

106 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

0Shares