ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 141 പേര്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 141 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഇന്ന് 141 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലാതെയും ചില കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി. സ്ഥിതി രൂക്ഷമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 9 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്.

പത്തനംതിട്ട, പാലക്കാട്-27, ആലപ്പുഴ-19, തൃശൂര്‍-14, എറണാകുളം-13, തിരുവനന്തപുരം-4, കൊല്ലം-4, കോട്ടയം-8, മലപ്പുറം-11, കോഴിക്കോട്-6, കണ്ണൂര്‍-6, വയനാട്-2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത് .
275 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 3451 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1620 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്.

ഇന്ന് 60 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ മരണവും റിപ്പോര്‍ട്ട് ചെയ്തു. മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു.

ദല്‍ഹിയിലെ നിസ്സാമുദ്ദീനില്‍ നിന്നും പത്താം തിയതി കൊല്ലത്ത് എത്തിയ ആളാണ് ഇദ്ദേഹം. ശ്വാസതടസമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നു. പനിയെ തുടര്‍ന്ന് പതിനൊന്നാം തിയതി സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു.

17 ാം തിയതിയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് മാറ്റി. പിന്നീട് നില ഗുരുതരമാവുകയായിരുന്നു. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയത്.

https://www.facebook.com/watch/live/?v=635166770419387&ref=watch_permalink
0Shares