കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു; തിയതിയും മറ്റു വിവരങ്ങളും കൂടുതൽ അറിയാം..

You are currently viewing കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു; തിയതിയും മറ്റു വിവരങ്ങളും കൂടുതൽ അറിയാം..

തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പ്രവാസി കേരളീയർക്കായി സംസ്ഥാന വ്യാപകമായി അംഗത്വ കാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. പ്രവാസി ക്ഷേമ ബോർഡിൻ്റെ കോഴിക്കോട് റീജിയണിൻ്റെ കീഴിലുള്ള കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ അംഗത്വ കാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നത്. ജൂലൈ 16 ന് വയനാട് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ജൂലൈ 18ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ജൂലൈ 21 ന് കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിലും ജൂലൈ 29ന് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലുമാണ് അംഗത്വ ക്യാമ്പയിനും കുടിശികനിവാരണവും സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ കാമ്പയിൻ ആരംഭിക്കും.18 നും 60 നും ഇടയിൽ പ്രായമുള്ള രണ്ടു വർഷക്കാലം പ്രവാസജീവിതം നയിച്ച പ്രവാസികൾക്ക് പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനും പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് അംശദായ അടവ് മുടങ്ങി കുടിശ്ശിക വരുത്തിയിട്ടുള്ളതുമായ അംഗങ്ങൾക്ക് പിഴ ഇളവോടുകൂടി കുടിശ്ശിക അടച്ച് തീർക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിനായാണ് പ്രവാസി ക്ഷേമ ബോർഡ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

കുടിശ്ശിക വരുത്തിയ പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് കുടിശ്ശിക അടച്ചു തീർക്കുന്നതിനുള്ള സംവിധാനം കാമ്പയിനിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ സഹിതം കാമ്പയിൻ നടക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചേരേണ്ടതാണ്. കോഴിക്കോട് റീജണിൽ ഉൾപ്പെടുന്ന നാല് ജില്ലകളിലെ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് ശേഷം മറ്റ് പത്ത് ജില്ലകളിലും കാമ്പയിൻ നടത്താനും സെപ്റ്റംബർ അവസാനത്തോടെ എല്ലാ ജില്ലകളിലെയും അംഗത്വ കുടിശ്ശികനിവാരണ കാമ്പയിനുകൾ സംഘടിപ്പിക്കുവാനും പ്രവാസി ക്ഷേമ ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ അഡ്വ. ഗഫൂർ പി ലില്ലീസ് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9847874082, 9447793859 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

0Shares