
കാസർകോട്: ജനങ്ങളിൽ നിന്നും നേരിട്ട് പരാതി സ്വീകരിക്കുന്ന പദ്ധതിയായ ഓപ്പറേഷൻ സമാധാനം
കാസർകോട് ജില്ലയിൽ പോലീസ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളേരിയ വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ 20ഓളം പരാതികൾ തീർപ്പ് കല്പിച്ചു.

കാറഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ജനനി അധ്യക്ഷയായ ചടങ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. നർകോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ട് മാത്യു എം.എ സ്വാഗതം പറഞ്ഞു. ആദൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ അനിൽ കുമാർ.എ നന്ദി പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഗണേഷ് വത്സ സംസാരിച്ചു.
