ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ-ചെല്ലാന്‍ സംവിധാനവുമായി കേരള പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ-ചെല്ലാന്‍ സംവിധാനവുമായി കേരള പോലീസ്

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാനവുമായി കേരളാ പോലീസ്. വാഹനം പരിശോധിച്ച് നാഷണല്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി (പരിവാഹന്‍) ബന്ധപ്പെടുത്തി ഇ -ചെല്ലാന്‍ പി.ഒ.എസ് ഡിവൈസ് വഴി പിഴ നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

വാഹനത്തിന്‍റെ / ലൈസന്‍സിയുടെ മുന്‍കാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാംങ്കിംഗ് / കാഷ് പേയ്‌മെന്റ് വഴി പിഴ അടയ്ക്കുന്നതിനുമുള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.

ഈ മാസം 22ന് ഇ – ചെല്ലാന്‍ സംവിധാനത്തിന് തുടക്കമാകും. തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തില്‍ ഈ പദ്ധതി നിലവില്‍ വരിക.

0Shares