79 സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ തുടരും; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് കേരള പോലീസ് ഇന്റലിജൻസ് വിഭാഗം

  • Post category:news
  • Reading time:1 min read
You are currently viewing 79 സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ തുടരും; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് കേരള പോലീസ് ഇന്റലിജൻസ് വിഭാഗം

കേരള പോലീസിലെ ഇന്റലിജൻസ് വിഭാഗം തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. 79 സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ തുടരും എന്നാണ് റിപ്പോർട്ടിൽ പറയുന്നത് എന്നറിയുന്നു. ഇതിനു പുറമേ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന 26 മണ്ഡലങ്ങളിൽ കൂടി എൽ.ഡി.എഫിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഇതിൽ പകുതിയിലേറെ സീറ്റിലും എൽ.ഡി.എഫിനാണ് വിജയസാധ്യതയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ 90 സീറ്റിനു മുകളിൽ എൽ.ഡി.എഫ് നേടും.ഇരുപത്തിഒമ്പതിന് വൈകിട്ട് പശ്ചിമബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പും പൂർത്തിയാകുന്നതോടെ വിവിധ മാധ്യമങ്ങൾ സംഘടിപ്പിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരാനിരിക്കുകയാണ്.അതിനു മുന്നോടിയായാണ് സംസ്ഥാന ഇന്റലിജൻസ് ഇങ്ങനെ ഒരു റിപ്പോർട്ട് സർക്കാരിന് നൽകിയിരിക്കുന്നത്.

0Shares