കേരളാ പോലീസിന്‍റെ ഭക്ഷണത്തില്‍ നിന്നും ബീഫ് വിലക്കാന്‍ അനുവദിക്കില്ല: കോടിയേരി ബാലകൃഷ്ണന്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളാ പോലീസിന്‍റെ ഭക്ഷണത്തില്‍ നിന്നും ബീഫ് വിലക്കാന്‍ അനുവദിക്കില്ല: കോടിയേരി ബാലകൃഷ്ണന്‍

കേരള പോലീസ് അക്കാദമി മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ നടപടിയില്‍ നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസിന്‍റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കാന്‍ പാടില്ലെന്നും അങ്ങനെ ആരെങ്കിലും ചെയ്താല്‍ തിരുത്തല്‍ നടപടിക്ക് വിധേയമാക്കുമെന്നും കോടിയേരി പറഞ്ഞു.

ഇടത് മുന്നണി ഭരിക്കുന്ന സമയത്ത് ഇത്തരം നടപടികള്‍ അനുവദിക്കില്ല. അഥവാ, അത്തരം നടപടിയുണ്ടായാല്‍ തിരുത്തും. ബീഫ് കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസിന്‍റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. തൃശൂര്‍ പോലീസ് അക്കാദമിയിലടക്കം സംസ്ഥാനത്തെ മറ്റ് പോലീസ് ക്യാമ്പുകളിലെത്തിയ പുതിയ പോലീസുകാര്‍ക്കായൊരുക്കിയ മെനുവിലാണ് ഇത്തരത്തില്‍ ബീഫ് ഒഴിവാക്കിയത്.

0Shares