കേരള മുസ്‌ലിം ജമാഅത്ത് സാരഥി പുതിയപുര ശംസുദ്ദീന്‍ ഹാജി അന്തരിച്ചു

  • Post category:local news / obitury
  • Reading time:1 min read
You are currently viewing കേരള മുസ്‌ലിം ജമാഅത്ത് സാരഥി പുതിയപുര ശംസുദ്ദീന്‍ ഹാജി അന്തരിച്ചു

കാസർകോട്: കേരള മുസ്‌ലിം ജമാഅത്ത് സാരഥിയും മുന്‍ കാസർകോട് മുന്‍സിപ്പല്‍ കൗണ്‍സിലറുമായ തായലങ്ങാടി പുതിയപുര ശംസുദ്ദീന്‍ ഹാജി(77) അന്തരിച്ചു. സുന്നി പ്രവര്‍ത്തന രംഗത്തും രാഷ്ട്രീയ സാമൂഹ്യ രംഗത്തും സജീവമായിരുന്നു. 1974-84 കാലഘട്ടത്തില്‍ തായ്‌ലങ്ങാടി വാര്‍ഡിനെ പ്രതിനിധീകരിച്ച് നഗരസഭ കൗണ്‍സിലറായിരുന്ന അദ്ദേഹം കാസർകോട് മാര്‍ക്കറ്റിലെ വ്യാപാരിയാണ്.

എസ്. വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റായും താലൂക്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ച ശംസുദ്ദീന്‍ ഹാജി മരിക്കുമ്പോള്‍ കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ ഉപാധ്യക്ഷനായിരുന്നു. പരേതനായ അബ്ദുല്‍ ഖാദറിൻ്റെ യും ഹലീമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ പരേതയായ ഖദീജ. മക്കള്‍: ഷഫീല്‍ പുതിയപുര(ദുബൈ), യാസ്മിന്‍, സുമയ്യ. മരുമക്കള്‍: അബ്ദുറഹ്‌മാന്‍ ചൂരി, നൂറുദ്ദീന്‍ ചൂരി, സുബൈദ. സഹോദരങ്ങള്‍: പുതയപുര ബഷീര്‍, സുഹറ, പരേതയായ ആയിഷ. ഖബറടക്കം ബുധനാഴ്ച്ച ഉച്ച്ക്ക് തായ്‌ലങ്ങാടി ഖിള്ര്‍ ജുമാ മസ്ജിദ് അങ്കണത്തിൽ .

നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീന്‍ അല്‍ ബുഖാരി, സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ. പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്. എം. എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ്. വൈ.എസ് സംസ്ഥാന സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് എം. എ, എസ്. ജെ. എം, എസ്. എസ്. എഫ് ജില്ലാ കമ്മിറ്റികളും, കേരള മുസ്‌ലിം ജമാഅത്ത് കാസർകോട് സോണ്‍ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും അഭ്യര്‍ത്ഥിച്ചു.

0Shares