മദ്യാസക്തിയുളളവർക്ക് വീട്ടില്‍ മദ്യം എത്തിക്കുന്ന നടപടി; കേരളത്തിനും മേഘാലയയ്ക്കും താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing മദ്യാസക്തിയുളളവർക്ക് വീട്ടില്‍ മദ്യം എത്തിക്കുന്ന നടപടി; കേരളത്തിനും മേഘാലയയ്ക്കും താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍

അമിതമായ രീതിയില്‍ മദ്യാസക്തി ഉള്ളവര്‍ക്ക് മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ന്ദ്രം. ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു.

കേ​ര​ള​ത്തെ കൂ​ടാ​തെ മേ​ഘാ​ല​യ​വും മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്രം ക​ത്ത​യ​ച്ച​ത്. മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കാ​നോ വി​ത​ര​ണം ചെ​യ്യാ​നോ ഉ​ള്ള ഇ​ള​വ് ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​ല്ല. ഇ​ത് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ന്ദ്രം ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. അതേസമയം അമിത മദ്യപാനാസക്തിയുളളവർക്ക് ബെവ്കോ വഴി മദ്യം നൽകുന്നത് ചോദ്യം ചെയ്തുളള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വീഡിയോ കോൺഫറൻസിങ് വഴിയാണ് ഹർജികൾ പരിഗണിക്കുന്നത്.ടി. എൻ പ്രതാപൻ എം.പി, സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ എന്നിവരുടേതടക്കം ഹർജികൾ കോടതിക്ക് മുന്നിലുണ്ട്.

0Shares