
കാസര്‍കോട്: വിവിധ ആവശ്യങ്ങളുയര്‍ത്തി സംസ്ഥാനത്തൊട്ടാകെ കേരള ലോയേഴ്സ് ഫോറം പ്രതിഷേധം സംഘടിപ്പിച്ചു . കാസര്‍കോട് കോടതി സമുച്ചയത്തിൻ മുമ്പിലാണ് കേരള ലോയേഴ്സ് ഫോറം കാസർകോട് യൂണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
ജൂനിയർ അഭിഭാഷകർക്ക് സ്ററിപണ്ട് നൽകണമെന്നും , കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് അഭിഭാഷകർക്ക് സഹായ ധനം നൽകണമെന്നും, വെൽഫയർ ഫണ്ട് നിയമത്തിൽ മതിയായ ഭേദഗതി വരുത്തി അത്യാവശ്യ ഘട്ടങ്ങളിൽ അഭിഭാഷകർക്ക് ധനസഹായം നൽകണമെന്നും, കേരള ഗവൺമെൻറിന്‍റെ കെട്ടിക്കിടക്കുന്ന പത്തു കോടിയോളം രൂപ അഭിഭാഷകരുടെ ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് അനുവദിക്കണം എന്ന് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്.

ധർണ ലോയേഴ്സ് ഫോറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി. എ ഫൈസൽ ഉദ്ഘാടനം ചെയ്തു. കേരള ലോയേഴ്സ് ഫോറം കാസർകോട് യൂണിറ്റ് പ്രസിഡൻറ് അഡ്വക്കറ്റ് ബി. കെ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കാസർകോട് യൂണിറ്റ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ഷാഫി കെ. കെ സ്വാഗതം പറഞ്ഞു.
ജില്ലാ കോടതിയുടെ മുമ്പിലും അഡീഷണൽ കോടതി സമുച്ചയത്തിന് മുമ്പിലും ആയിരുന്നു ധർണ സംഘടിപ്പിച്ചത്. ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണകൾ സംഘടിപ്പിച്ചത്. അഡ്വക്കേറ്റ് പി. എസ് ജുനൈദ്, അഡ്വക്കേറ്റ് ജാബിർ അലി എന്നിവർ സംബന്ധിച്ചു.
